സുൽത്താൻ ബത്തേരി: വൈഎംസിഎ സുവർണ ജൂബിലി സ്മരണിക’സുവർണ യാത്ര@50’ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സി.വി. ജോയി ആദ്യപ്രതി ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ചുനടന്ന കുടുംബ സംഗമത്തിൽ പ്രസിഡന്റ് സി.ഇ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
100 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസിന് സൗകര്യം ഒരുക്കുന്ന പദ്ധതി മുനിസിപ്പൽ ചെയർപേഴ്സണ് റസീന അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.ബ്രിജിത്ത് ജോസഫ്, പ്രഫ.തോമസ് പോൾ, പ്രഫ.എ.വി. തരിയത്, സി.വി. ജോയ്, വി.പി. തോമസ്, എബി ബേബി, എൻ.വി. ബേബി, കെ.ജെ. ജോണി, എം.ജെ. മത്തായി എന്നിവർ പ്രസംഗിച്ചു. ചാരിറ്റി ഫണ്ട് വിതരണം നടത്തി.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ഔദ്യോഗിക ജീവിതത്തിൽ സ്ഥാനക്കയറ്റം ലഭിച്ചവരെയും ആദരിച്ചു.